Sunday, February 7, 2016

സംസ്കൃതകഥകൾ മലയാളത്തിൽ / sanskR^ta stories in MalayALam

കഥ -- 1 

തർഹി കീദൃശഃ രാജാ ?

അങ്ങിനെയാണെങ്കിൽ, ഏതുതരം രാജാവാണു താങ്കൾ ?

കശ്ചിദ് രാജാ സപരിജനഃ സസമാരോഹം ക്വചിദ് ഗച്ഛതി സ്മ |  

ഏതോ ഒരു രാജാവ് പരിജനങ്ങളോടൊപ്പം വലിയ  ആഘോഷത്തോടെ എവിടേയ്  ക്കോ പോവുക ആയിരുന്നു.


മാർഗമദ്ധ്യേ  കോഽപി ഭക്തി-മദ-മത്തഃ അവധൂത-മഹാത്മാ ഉപവിഷ്ടഃ ആസീത് |

വഴിയിൽ ഏതോ ഒരു സന്ന്യാസിയായ മഹാത്മാവ്  ഭക്തി-മദ-മത്തനായി ഇരിപ്പുണ്ടായിരുന്നു.



ആരക്ഷിണഃ തം മാർഗ്ഗാത് അപസാരയിതും ഐച്ഛൻ, കിന്തു  സ നൈവ അപസൃതഃ |  

രാജാവിന്റെ രക്ഷകർ അദ്ദേഹത്തെ വഴിയിൽനിന്ന് നീക്കാൻ ശ്രമിച്ചു, പക്ഷേ, അതു നടന്നില്ല.



രാജാ സ്വയം ഗജാത് അവതീര്യ, തത്രാഗത്യ സാധും അബ്രവീത് -

രാജാവുതന്നെ ആനപ്പുറത്തുനിന്ന് ഇറങ്ങി, സന്ന്യാസിയുടെ അടുത്തുചെന്ന് പറഞ്ഞു :--



”രാജമാർഗ്ഗാത് അപസരതു”

"രാജപഥത്തിൽനിന്നു മാറിത്തന്നാലും!" 


മഹാത്മാ :– കുതഃ ?

മഹാത്മാവ് :--  അതെന്തിന് ?


രാജാ :– യതോഽഹം സമ്രാട് | 

രാജാവ് :-- എന്തിനെന്നാൽ, ഞാൻ സമ്രാട്ടായതിനാൽ.


മഹാത്മാ :– സമ്രാട് ? കാ വിശേഷതാ മഹാരാജേ ശ്രീമതി ?

മഹാത്മാവ് :-- സമ്രാട്ട് ?   എന്താണ്, ആ ശ്രീ മഹാരാജാവിനു വിശേഷമായിട്ടുള്ളത് ?


രാജാ :– വിശേഷതാ ? അഹം യം കമപി അസ്മാത് രാജ്യാത്  നിഷ്കാസയിതും ശക്നോമി |

രാജാവ് :-- വിശേഷതയോ ?  എനിയ് ക്ക് ആരെ വേണം എങ്കിലും എന്റെ രാജ്യത്തുനിന്ന് നാടുകടത്താൻ കഴിയും.


മഹാത്മാ – സാധു |  സ്വകീയരാജ്യസ്യ സകലാഃ മക്ഷീ-മശക-പിപീലികാഃ ആദേശേന നിഷ്കാസയതു | 

സന്ന്യാസി : --  ശരി, ശരി.  അങ്ങിനെയാണെങ്കിൽ സ്വന്തം രാജ്യത്തുനിന്ന് എല്ലാ ഈച്ച-കൊതുക്-ഉറുന്പുകളെയെല്ലാം ഉത്തരവിട്ടു നാട് കടത്തിയാലും.



രാജാനം നിരുത്തരം ദൃഷ്ട്വാ മഹാത്മാ ഈഷത് സ്മയമാനഃ അബ്രവീത് -

രാജാവിനു ഉത്തരം മുട്ടി എന്ന് കണ്ടപ്പോൾ മഹാത്മാവ് ഒരു നേരിയ പുഞ്ചിരിയോടെ പറഞ്ഞു:--



”നിഷ്കാസയിതും ന ശക്നോസി  കിം ? തർഹി രാജാ കീദൃശഃ ?”

"അവരെയൊന്നും നാടുകടത്താൻ കഴിയില്ലെങ്കിൽ പിന്നെ ഏതുതരം രാജാവാണ്, താങ്കൾ ?




രാജാ ശ്രദ്ധാവന്തഃ മഹാത്മാനം രാജപ്രാസാദേ പദാർപ്പണാർത്ഥം  പ്രാർത്ഥയത |  

രാജാവിനു  സന്യാസിയോട് ബഹുമാനം തോന്നുകയും കൊട്ടാരത്തിൽ കാൽവെച്ചനുഗ്രഹിയ് ക്കാനായി ചെല്ലണം എന്ന് അപേക്ഷിയ് ക്കുകയും ചെയ് തു.


മഹാത്മാ രാജ്ഞാ സഹ പ്രസ് ഥിതഃ |  

സന്യാസി രാജാവിനോടൊപ്പം യാത്രയായി.


പ്രാസാദസ്യ പ്രവേശ-ദ്വാരേ ശസ്ത്ര-ധാരി-പ്രഹരിണഃ ദൃഷ്ട്വാ മഹാത്മാ അപൃച്ഛത് -

കൊട്ടാരവാതിൽക്കൽ ആയുധധാരിയായ കാവൽക്കാരനെക്കണ്ട് സന്യാസി ചോദിച്ചു:--



”ഇമേ അത്ര കുതഃ തിഷ്ഠന്തി ?”

"ഈയാൾ ഇവിടെ എന്തിനാണ്, നിൽക്കുന്നത് ?



“രക്ഷാർത്ഥം” ഇതി ഉത്തരം പ്രാപ്തം /

"സുരക്ഷയ് ക്കായി,"  എന്നുത്തരം കിട്ടി.



മഹാത്മാ പുനഃ സസ്മിതം അബ്രവീത് – 

സന്യാസി വീണ്ടും ഒരു പുഞ്ചിരിയോടെ ചോദിച്ചു:--



“രാജാ തു ബന്ദീ, രാജാ കീദൃശഃ ?”

"അപ്പോൾ, രാജാവ് ഒരു തടവുപുള്ളിയെ പോലെയാണെങ്കിൽ രാജാവാകുന്നതെങ്ങിനെ?"


പ്രാസാദേ രാജാ ഈശ്വര-സമക്ഷം അഞ്ജലിം ബദ്ധ്വാ  സുഖ-സമൃദ്ധ്യർത്ഥം  പ്രാർത്ഥനാം കർത്തും ആരഭത | 

കൊട്ടാരത്തിനുള്ളിൽ രാജാവ് ഈശ്വരനുമുന്നിൽ കൈകൂപ്പി സുഖസമൃദ്ധിയ് ക്കായി പ്രാർത്ഥിയ് ക്കാൻ തുടങ്ങി. 


മഹാത്മാ പ്രഹസൻ   അബ്രവീത് -

(അതുകണ്ട്) മഹാത്മാവ് ചിരിച്ചുകൊണ്ട് ചോദിച്ചു:-


”രാജാ തു ഭിക്ഷുകഃ, രാജാ കഥം !”

"രാജാവ് ഭിക്ഷുവാണെങ്കിൽ പിന്നെ രാജാവാകുന്നതെങ്ങിനെ ?"


രാജാ അവധൂതസ്യ ചരണയോഃ അപതത്  "സത്യഃ സമ്രാഡ് ഭവേയം " ഇതി സാനുരോധം പ്രാർത്ഥയത ച |


(ഇതുകേട്ട്) രാജാവ് സന്യാസിയുടെ കാൽക്കൽ വീണ് "യഥാർത്ഥത്തിൽ അങ്ങാണ് സമ്രാട്ട് ആവേണ്ടത്?" എന്ന് അപേക്ഷിച്ചു.


No comments:

Post a Comment